സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

Jul 15, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്താണ് (38) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്.

കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയത്. രോ​ഗം മൂർച്ഛിച്ചതോടെ, എലിസബത്തിനെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിൽ വെച്ച് മരണം സംഭവിച്ചു. പനിയെത്തുടർന്നുണ്ടായ അണുബാധയായിരിക്കാം മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

cake tower new
LATEST NEWS
വീണ്ടും പ്രണയപ്പകയില്‍ കൊല; നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാവ് പിടിയില്‍

വീണ്ടും പ്രണയപ്പകയില്‍ കൊല; നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാവ് പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. കൊടിഹള്ളി സ്വദേശിയായ നാലാവര്‍ഷ...