സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന

Sep 20, 2023

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്.

അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്. ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു

LATEST NEWS
കെസിയുടെ ‘വിശ്വസ്തന്‍’ എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; പ്രഖ്യാപനം ദീപാവലിക്ക് ശേഷം

കെസിയുടെ ‘വിശ്വസ്തന്‍’ എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; പ്രഖ്യാപനം ദീപാവലിക്ക് ശേഷം

തിരുവനന്തപുരം: മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെസി വേണുഗോപാലിന്റെ വിശ്വസ്തനുമായ എപി...

‘മുറസു’ കരതൊട്ടു; ദക്ഷിണ ആന്ധ്രാതീരത്ത് ശക്തമായ കാറ്റും മഴയും; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി

‘മുറസു’ കരതൊട്ടു; ദക്ഷിണ ആന്ധ്രാതീരത്ത് ശക്തമായ കാറ്റും മഴയും; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി

ഹൈദരബാദ്: ശക്തമായ ചുഴലിക്കാറ്റായ മുറസു കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ആന്ധ്രാപ്രദേശ്...