ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് വീഴ്ത്തി നോക്ക് ഔട്ട് സാധ്യത നിലനിർത്തി റോണോയുടെ പോർച്ചുഗൽ, ഇരട്ട​ഗോളുമായി തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

Jun 24, 2026

seena

ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ. ഡബിളടിച്ച് ക്രിസ്റ്റ്യാനോ.

ഫിഫ ലോകകപ്പ് 2026-ൽ പോർച്ചുഗലിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം പൂർണ്ണ ആധിപത്യം പുലർത്തിയ പോർച്ചുഗലിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ മുന്നിൽ നിന്ന് നയിച്ചു.

​കളിയുടെ ആറാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു സിആർ7 (CR7) ഉസ്ബെക്കിസ്ഥാൻ വല കുലുക്കിയത്.

17-ാം മിനിറ്റിൽ മെൻഡിസും, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 87-ാം മിനിറ്റിൽ റാഫേൽ ലിയാവോയും പോർച്ചുഗലിനായി ഗോൾ നേടി. 60-ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ താരം നെമാറ്റോവിന്റെ വകയായി പിറന്ന ഓൺ ഗോളും പോർച്ചുഗലിന്റെ ഗോൾപട്ടിക തികയ്ക്കാൻ സഹായിച്ചു.
​ശക്തമായ ആക്രമണവുമായി കളം നിറഞ്ഞ പോർച്ചുഗലിന് മുന്നിൽ ഉസ്ബെക്കിസ്ഥാൻ പ്രതിരോധം പൂർണ്ണമായും തകരുകയായിരുന്നു. ഒരു ഗോൾ പോലും മടക്കാൻ ഉസ്ബെക്കിസ്ഥാന് സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് പോർച്ചുഗലിന്റെ ഈ വമ്പൻ വിജയം.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...