ഒന്നര പതിറ്റാണ്ടിനു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരജോഡികള്‍ വീണ്ടും ഒന്നിച്ചു. മോഹന്‍ ലാലും ശോഭനയും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചത്.
പുതിയ ചിത്രത്തിന്റെ പൂജ അടക്കമുള്ള ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. തന്റെ 360-ാമത്തെ ചിത്രമാണിതെന്നും, അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്നും മോഹന്‍ലാല്‍ കുറിച്ചു.
സൗദി വെള്ളയ്ക്ക് എന്ന ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എല്‍ 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരു നല്‍കിയത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.