മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; ‘പ്രിയതമൻ’ ഒരുങ്ങുന്നു

Sep 16, 2026

seena

നടൻ മനോജ് കെ ജയന്റെയും നടി ഉർവശിയുടെയും മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ) വെള്ളിത്തിരയിലേക്ക്. ശ്രീനാഥ് ഭാസി നായകനായെത്തുന്ന പ്രിയതമൻ എന്ന ചിത്രത്തിലാണ് തേജലക്ഷ്മി നായികയാകുന്നത്. ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം റിജീ പ്രഭാകരൻ നിർവഹിക്കുന്നു. സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ആശുപത്രി പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളാണ് പോസ്റ്ററിൽ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ‘പ്രിയതമൻ’ പറയുന്ന കഥയെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.

സനു ഭാസ്കർ കഥ, ഹാരിസൺ സഹസംവിധാനം, സിയാൻ ശ്രീകാന്ത് എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്യുന്നു. സംഗീതം രമേഷ് നാരായണനും ബിജിബാലും ചേർന്ന് ഒരുക്കുന്നു. അർഫാൻ എസ്. കർമ കലാസംവിധാനവും ഹരി വെഞ്ഞാറമൂട് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു.

റഫീഖ് അഹമ്മദും മനു മഞ്ജിത്തും ഗാനരചന നിർവഹിക്കുന്നു. റോണി റാഫേൽ പശ്ചാത്തലസംഗീതം ഒരുക്കുന്നു. സുഭാഷ് എളമ്പാൽ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഇന്ദ്രജയൻ അസോസിയേറ്റ് ഡയറക്ടറുമാണ്. പട്ടണം ഷാ മേക്കപ്പ് ആർട്ടിസ്റ്റായും അരോമൽ ആർ കാസ്റ്റിങ് ഡയറക്ടറായും അക്ഷയ് പ്രകാശ് പി ആർ ഒയായും മാർക്കറ്റിംഗ് അഖിൽ വിഷ്ണു വി എസും, പബ്ലിസിറ്റി ഡിസൈൻസ് മമിജോ എന്നിവരും പ്രവർത്തിക്കുന്നു.

അതേസമയം, ഉർവശി നായികയായി എത്തിയ ‘ആശ’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയറ്ററുകളിൽ മുന്നേറുന്ന ഘട്ടത്തിലാണ് മകളായ തേജലക്ഷ്മിയുടെ പുതിയ ചിത്രമായ ‘പ്രിയതമൻ’ ചിത്രീകരണം ആരംഭിക്കുന്നത്. സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’ സെപ്റ്റംബർ 11നാണ് ആഗോള റിലീസായി എത്തിയത്. ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാതാപിതാക്കളായ ഉർവശിയുടെയും മനോജ് കെ. ജയന്റെയും അഭിനയപാരമ്പര്യം പിന്തുടർന്ന് സിനിമയിലെത്തിയ തേജലക്ഷ്മിക്ക് ‘പ്രിയതമൻ’ ഏറെ ശ്രദ്ധ നേടുന്ന ചിത്രമാകുമെന്നാണ് പ്രതീക്ഷ. ശ്രീനാഥ് ഭാസിയുമായുള്ള താരജോഡിയും റിജീ പ്രഭാകരന്റെ സംവിധാനവും കൃഷ്ണ പൂജപ്പുരയുടെ രചനയും ചേർന്ന് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയർത്തുകയാണ്.

cake tower new
LATEST NEWS
‘നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി’: വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

‘നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി’: വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന...

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ തീവ്രശ്രമം...