അജ്മാൻ: അജ്മാനിൽ ഫ്ളാറ്റ് സമുച്ചയത്തിൽ വൻ തീപ്പിടിത്തം. മുപ്പത് നില കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിച്ചു . സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
പാടങ്ങളിൽ താമരപ്പൂക്കൾ പൂത്തുലഞ്ഞു; പക്ഷേ, വാങ്ങാൻ ആളില്ലാതെ കർഷകരുടെ കണ്ണീർക്കടൽ
മലപ്പുറം: കണ്ണിനും മനസ്സിനും കുളിർമ പകർന്ന് പാടശേഖരങ്ങളിൽ താമരപ്പൂക്കൾ നിറഞ്ഞുവിരിഞ്ഞു...

















