വർക്കലയിൽ മധ്യ വയസ്കൻ തീകൊളുത്തി മരിച്ച നിലയില്‍

Jul 4, 2023

വര്‍ക്കലയില്‍ പ്രവാസി തീകൊളുത്തി മരിച്ച നിലയില്‍. പാളയംകുന്ന് കെ.എന്‍.ബി റോഡ് സജി നിവാസില്‍ സജികുമാറി(52)നെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. വീട്ടില്‍നിന്നും അല്‍പം മാറി ഒരു മുറിയും വിറകുപുരയുമൊക്കെയുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു സജികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിറകുപുരയില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും സജികുമാര്‍ മരിച്ചിരുന്നു. പ്രവാസിയായ സജികുമാര്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഉച്ചയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സജികുമാര്‍ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു.

cake tower new
LATEST NEWS
എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ ഫലങ്ങൾ ശ്രദ്ധ ആകർഷിച്ചു. സംസ്ഥാനം...

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന്...