പെരുങ്കുളത്ത് കിണറ്റിൽ അകപ്പെട്ട വയോധികയെ രക്ഷപെടുത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ

Oct 2, 2021

കടയ്ക്കാവൂർ: പെരുങ്കുളത്ത് കിണറ്റിൽ അകപ്പെട്ട വയോധികയെ രക്ഷപെടുത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കടയ്ക്കാവൂർ പഞ്ചായത്തിലെ പെരുങ്കുളം ചരുവിള പുത്തൻവീട്ടിൽ സുധ (68) ആണ് അൻപത് അടി ആഴവും 10 അടി വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും ASTO മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ റെസ്ക്യൂ ടീം എത്തുകയും FRO.6775. സജി. എസ്. നായർ കിണറ്റിലിറങ്ങുകയും റോപ്പ്, നെറ്റ് ഇവയുടെ സഹായത്താൽ ആളെ രക്ഷപ്പെടുത്തുകയും സേനയുടെ ആംബുലൻസിൽ വലിയകുന്നു ഗവ. ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഗ്രേഡ് ASTO ശശികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ, വിജിൻ ലാൽ, വിഷ്ണു. ഡി, ഉണ്ണികൃഷ്ണൻ, അമൽജിത്ത്‌, ഫയർ & റെസ്ക്യൂ ഓഫീസർ- ഡ്രൈവർമാരായ മോഹനകുമാർ , അനീഷ്, ഹോംഗാർഡ്. അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

cake tower new
LATEST NEWS
‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനില്‍ ജയിച്ചെത്തിയ എംഎല്‍എമാരെ ആലിംഗനം...

‘ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ; പെട്രോൾ വാങ്ങാനുള്ള ആ ഓട്ടമുണ്ടല്ലോ!’ ‘അതിരടി’യിൽ കാമിയോ റോളിലെത്തി ഞെട്ടിച്ച് ഹാഷിർ

‘ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ; പെട്രോൾ വാങ്ങാനുള്ള ആ ഓട്ടമുണ്ടല്ലോ!’ ‘അതിരടി’യിൽ കാമിയോ റോളിലെത്തി ഞെട്ടിച്ച് ഹാഷിർ

റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്, ടൊവിനോ തോമസ്,...

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി...