കിണറ്റിൽ വീണ പശുവിന് രക്ഷകരായി ആറ്റിങ്ങൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ

Nov 6, 2021

മണമ്പൂരിൽ കിണറ്റിൽ വീണ പശുവിന് ആറ്റിങ്ങൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ രക്ഷകരായി. മണമ്പൂർ നാലാം വാർഡിൽ റിയാസ് മൻസിലിൽ ജമീല ബീവിയുടെ പശുവാണ് സമീപവാസിയായ സജീമിന്റെ പുരയിടത്തിലെ 30 അടി ആഴവും10 അടിയോളം വെള്ളവും ഉള്ള ഉപയോഗിക്കാത്ത കിണറ്റിൽ വീണത്.

സംഭവം അറിഞ്ഞ ഉടൻ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഫയർ ഓഫീസറായ ഷിബി എം. ബി കിണറ്റിൽ ഇറങ്ങുകയും പശുവിനെ സുരക്ഷിതമായി കരയിൽ എത്തിക്കുകയും ചെയ്തു. അസി. സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്ത്വത്തിൽ ഫയർ ഓഫീസർമാരായ ബിജേഷ്, സജി എസ് നായർ, വൈശാഖൻ, പ്രമോദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തനത്തിൽ പങ്കെടുത്ത മറ്റുള്ളവർ.

cake tower new
LATEST NEWS
‘സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്’

‘സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്’

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...