ആറ്റിങ്ങല്‍: കച്ചേരിനട ബി.ടി.എസ്.റോഡില്‍ പ്രവര്‍ത്തിക്കുന്ന മധുരഅലുമിനിയം സ്റ്റോറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത് . 33 ലക്ഷം രൂപയുടെ സാധനങ്ങളും കടയും പൂർണമായും കത്തിപ്പോയി. ഇന്ന് വെളുപ്പിന് 4.15-ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മകള്‍ സുനിത നടത്തുന് പാത്രക്കടയും സുനിതയുടെ മകള്‍ നടത്തുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയുമാണ് പ്രവര്‍ത്തിച്ചിരുന്നത്.
https://www.facebook.com/hridayapoorvamnews/videos/348106090383535/
ഫയര്‍ഫോഴ്‌സിന്റെ പത്ത് യൂണിറ്റെത്തിയാണ് തീയണച്ചത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. തടികൊണ്ടുള്ള തട്ടോടുകൂടിയ ഇരുനില കെട്ടിടമണ് കത്തിപ്പോയത്. പാത്രക്കടയില്‍ 25 ലക്ഷം രൂപയുടെയും പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയില്‍ 8 ലക്ഷം രൂപയുടെയും സ്റ്റോക്കുണ്ടായിരുന്നതായി ഉടമസ്ഥര്‍ പറയുന്നു. വൈദ്യുതി ഷോര്‍ട്‌സര്‍ക്യൂട്ടാകാം തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.