ത്യശൂർ പെരിങ്ങാവിൽ ഇവന്റ് മാനേജ്‌മന്റ് സഥാപനത്തിന്റെ ഗോഡൗണിനു തീപിടിച്ചു. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിലാണ് തീ പിടിച്ചത്. തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കനത്ത നാശനഷ്ടം സംഭവിച്ചെന്നാണ് ജീവനക്കാരും നാട്ടുകാരും പറയുന്നത്. ഗോഡൗൺ ആളിക്കത്തികൊണ്ടിരിയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്. അന്തരീക്ഷമാകെ കറുത്ത പുക കൊണ്ട് നിറഞ്ഞിരിക്കുന്നു. ആറു ഫയർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് അഗ്നി ശമനം നടന്നു കൊണ്ടിരിക്കുന്നത്. തീപടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികൾ വെന്തുമരിച്ചു. തോട്ടത്തടുത്ത വയലിൽ നിന്നും തീ പടർന്നതാണ് അഗ്നി ബാധയ്ക് കാരണം എന്ന് ജനങ്ങൾ പറയുന്നു.
സമാധി വിവാദം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം...
















