അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട വള്ളം മറഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു, ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് കുന്നുംപുറത്ത് ആന്റണി (59) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കുരിശ്ശടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.മത്സ്യബന്ധനം കഴിഞ്ഞ് കുരിശ്ശടി ഭാഗത്തേക്ക് മടങ്ങിവരവേ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിന്നു.
അപകടം സംഭവിയ്ക്കുമ്പോൾ വള്ളത്തിൽ ആന്റണി ഉൾപ്പെടെ അഞ്ചോളം മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്.
ഇവരിൽ അഞ്ചുതെങ്ങ് സ്വദേശികളായ ആന്റണി, വിമൽ, ഓസേഫ് തുടങ്ങിയവർ തിരയിൽപ്പെട്ട വള്ളത്തിൽനിന്ന് കടലിലേക്ക് വീഴുകയും, ആന്റണി ഒഴികെയുള്ളവരെ മറ്റു മത്സ്യതൊഴിലാളികൾ ഉടൻ തന്നെ രക്ഷിച്ച് കരയ്ക്കെത്തികയുമായിരുന്നു. ഇവരുടെ പരുക്ക്കൾ ഗുരുതരമല്ല. തുടർന്ന് ആന്റണിയ്ക്കായ് വള്ളം ഇറക്കി നടത്തിയ തിരച്ചിലിൽ ആന്റണിയെ കണ്ടെത്തുകയും, കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ റെജി, മക്കൾ ഷെറിൻ, ഷെഫിൻ, ഷേർലി, മരുമക്കൾ സതീഷ്, രേഷ്മ.


















