65 കഴിഞ്ഞവർക്ക് ഫ്ലൂ വാക്‌സിൻ കേരളത്തിലും നിർബന്ധമാക്കണമെന്ന് വിദഗ്ധ സമിതി

Nov 21, 2022

seena

തിരുവനന്തപുരം: 65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്ലൂ വാക്‌സിൻ കേരളത്തിലും നിർബന്ധമാക്കണമെന്ന് പുതിയ വാക്‌സിൻ നയരൂപീകരണ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇതുൾപ്പെടെയുള്ള ശുപാർശകൾ ഡോ.ബി ഇക്ബാൽ അധ്യക്ഷനായ സമിതി ആരോഗ്യവകുപ്പിനു കൈമാറി. മുഖ്യമന്ത്രിയ്ക്കു കൈമാറിയ ശേഷം ഇതിൽ ഏതൊക്കെയാണ് വാക്‌സിൻ നയത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നത് വീണ്ടും ചർച്ച ചെയ്യും. പുതിയ സാഹചര്യത്തിൽ ശ്വാസകോശ അണുബാധയും ഇൻഫ്ലുവൻസയും കൂടുതലായി കണ്ടുവരുന്നതിനാലാണ് മുതിർന്ന പൗരൻമാർക്ക് ഫ്ലൂ വാക്സിൻ നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. നയം പ്രഖ്യാപിച്ച ശേഷമാകും തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ നിർമാണം തുടങ്ങുക.

ഘട്ടംഘട്ടമായി നടപ്പാക്കേണ്ട കുത്തിവയ്പ്പുകളെക്കുറിച്ചും ശുപാർശയുണ്ട്. മുണ്ടിനീരിന് എംആർ വാക്‌സിനു പകരം എംഎംആർ വാക്‌സിൻ നൽകണം. വില്ലൻചുമ പ്രതിരോധത്തിന് 10 വയസ്സിൽ നൽകുന്ന ടിഡി വാക്‌സിൻ ടിഡാപ് ആക്കണം. പോളിയോ വാക്‌സീൻ കുത്തിവയ്പ് 18ാം മാസം നൽകണം. ഹോട്ടൽ പാചകത്തൊഴിലാളികൾക്കും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കും ഹെപ്പറ്റൈറ്റിസ് എ എന്ററിക്ക് ഫീവർ വാക്‌സിൻ നൽകണമെന്നും മൃഗ ചികിത്സകർ, പട്ടികളെ വളർത്തുന്നവർ എന്നിവർക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകണമെന്നും ശുപാർശയുണ്ട്.

പേപ്പട്ടി വിഷബാധ കൂടുതലായി കാണുന്ന പ്രദേശങ്ങളിൽ കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകണം. എച്ച് 1 എൻ 1രോഗം കൊണ്ടുള്ള മരണ സാധ്യതകൾ കുറയ്ക്കുന്നതിന് ഗർഭിണികൾക്ക് ഇൻഫ്ലുൻസ വാക്‌സിൻ നൽകണം. സ്‌കൂൾ പ്രവേശന സമയത്ത് എല്ലാ കുട്ടികളുടെയും വാക്‌സിനേഷൻ സ്ഥിതി വിലയിരുത്തണമെന്നും നിർദേശമുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ പരിശോധനാ ചെലവുകളും വാക്‌സിനേഷൻ ചെലവുകളും കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തണം.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...