ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചു; പത്തനംതിട്ടയില്‍ ഭക്ഷ്യവിഷബാധ; 16 പേര്‍ ചികിത്സ തേടി

Nov 9, 2023

seena

പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭങ്ങള്‍ കഴിച്ച പതിനാറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവര്‍ പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ബേക്കറിയില്‍ പരിശോധന നടത്തി. താത്കാലികമായി ബേക്കറി അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ഇതേതുടര്‍ന്ന് ആദ്യഘട്ടത്തില്‍ പതിനാറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ അഞ്ചുപേരാണ് ആശുപത്രിയിലുള്ളത്. രണ്ടുപേര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മൂന്ന് പേര്‍ പന്തളത്തെയും ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബേക്കറിയില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ചു. താത്കാലികമായി ബേക്കറി അടച്ചുപൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

cake tower new
LATEST NEWS