വിവാഹ ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും ചികിത്സ തേടി

Jun 20, 2024

പാലക്കാട്:ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത 150 ഓളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. വരനും വധുവും ഭക്ഷ്യവിഷബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു. വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ റിസപ്ഷന്‍. ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പലരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തിയത്. ഷൊര്‍ണൂരിലുള്ള കാറ്ററിങ് കമ്പനിയാണ് വിവാഹച്ചടങ്ങില്‍ ഭക്ഷണം നല്‍കിയത്. കാറ്ററിങ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കിയതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി.

LATEST NEWS
‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍

‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍

കോഴിക്കോട്: ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്. തളര്‍ന്നില്ല. ലക്ഷ്യം...

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

പശ്ചിമേഷ്യയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി, ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു....