ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികം; ചരിത്ര പഠന പരിപാടി 17ന്

Oct 14, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയും ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ധശാലയും സംയുക്തമായി ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വർഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തുടക്കം കുറിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉതകുന്ന പഠന പരിപാടിയുടെ ഉത്‌ഘാടനം ഒക്ടോബർ 17 ഞായറാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് എം എൽ എ ഒ എസ് അംബിക നിർവഹിക്കും.

കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ധശാല അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയ്ക്ക് നഗരസഭാ അധ്യക്ഷ അഡ്വ.എസ് കുമാരി അധ്യക്ഷത വഹിക്കും. ഇതുമായി ബന്ധപ്പെട്ട ആദ്യ ചരിത്രസെമിനാർ നഗരസഭയുടെയും ഗ്രന്ഥശാലയുടെയും ആറ്റിങ്ങൽ ഹിസ്റ്ററി ലവേഴ്സ് അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഫ്രണ്ട്സ് അസ്സോസിയേഷൻ ഗ്രന്ഥശാലാങ്കണത്തിൽ സംഘടിപ്പിക്കും. ചരിത്രപണ്ഡിതനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ. വി. കാർത്തികേയൻനായർ ഈ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

LATEST NEWS
അടുത്ത മാസം 25ന് ഹാജരാകണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി...

അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും

അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും

കോഴിക്കോട്: അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലില്‍ ഞെട്ടിലിലാണ്...