ഇന്ധനവിലവർദ്ധന, എയർഇന്ത്യ വിൽപ്പന, വൈദ്യുതിമേഖല സ്വകാര്യവൽക്കരണം തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.റ്റി.ഒ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
എൻ.ജി.ഒ യൂണിയൻ നോർത്ത് ഏര്യ വൈസ് പ്രസിഡന്റ് അർച്ചനാ ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറിയും എഫ്.എസ്.ഇ.റ്റി.ഒ താലൂക്ക് പ്രസിഡന്റുമായ എസ് സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ ആറ്റിങ്ങൽ ഏര്യ സെക്രട്ടറി ആർ.എസ് സുരേഷ് സ്വാഗതവും ചിറയിൻകീഴ് ഏര്യ സെക്രട്ടറി യു അനു നന്ദിയും പറഞ്ഞു.