ഇന്ധന പ്രതിസന്ധിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ?, വ്യക്തത വരുത്തി കേന്ദ്രം

Mar 27, 2026

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഒരു നിര്‍ദേശവും സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സില്‍ കുറിച്ചു.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് പുരി പോസ്റ്റില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു കാര്യവും ആലോചിക്കുന്നില്ല. പരിഭ്രാന്തി പരത്തും വിധം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് മന്ത്രി പറഞ്ഞു.

ഇറാന്‍ – ഇസ്രയേല്‍ യുദ്ധം അഞ്ചാം വാരത്തിലേക്കു കടന്ന പശ്ചാത്തലത്തില്‍ ആഗോള സാഹചര്യം അനിശ്ചിതത്വത്തിലാണ്. ഇന്ധനവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. രാജ്യത്ത് വിതരണം തടപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഏതു വെല്ലുവിളിയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ആഗോളതലത്തില്‍ അനിശ്ചിതത്വും ഉണ്ടായപ്പോഴെല്ലാം ഇന്ത്യയ്ക്ക് അതു ബാധിക്കാത്ത വിധത്തില്‍ മുന്നോട്ടുപോവാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാച്ചേക്കുമെന്ന് വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

cake tower new
LATEST NEWS
‘ഹൈസ്പീഡ് റെയിൽ: ഇ ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും യാതൊരു പങ്കുമില്ല’

‘ഹൈസ്പീഡ് റെയിൽ: ഇ ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും യാതൊരു പങ്കുമില്ല’

ഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ ശ്രീധരന്റെ അവകാശവാദങ്ങൾ...

കലൂർ സ്റ്റേഡിയത്തിൽ നാടകീയ രം​ഗങ്ങൾ, വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യൻ പരിശീലകനെ പുറത്താക്കി ജിസിഡിഎ

കലൂർ സ്റ്റേഡിയത്തിൽ നാടകീയ രം​ഗങ്ങൾ, വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യൻ പരിശീലകനെ പുറത്താക്കി ജിസിഡിഎ

കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. ഇന്ത്യ-ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന്...

‘പിഷാരടിയുടെ പിഴവല്ല, സത്യം ജോജു അറിയണം’; അഖില്‍ മാരാര്‍ക്കെതിരെ ‘മമ്മൂട്ടി ഷോ’ ഡയറക്ടര്‍

‘പിഷാരടിയുടെ പിഴവല്ല, സത്യം ജോജു അറിയണം’; അഖില്‍ മാരാര്‍ക്കെതിരെ ‘മമ്മൂട്ടി ഷോ’ ഡയറക്ടര്‍

നടന്‍ ജോജു ജോര്‍ജിനെ രമേഷ് പിഷാരടി അപമാനിച്ചുവെന്ന അഖില്‍ മാരാരുടെ ആരോപണത്തിനെതിരെ പരിപാടിയുടെ ഷോ...