ഹൈവേയില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു; കെയ്‌റോയില്‍ 31 പേര്‍ പൊള്ളലേറ്റ് മരിച്ചു

Nov 26, 2026

കെയ്റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ ടാങ്കറിന് തീപിടിച്ച് 31 പേര്‍ മരിച്ചു. ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൈവേയില്‍ ഇന്ധനവുമായി പോയ ട്രക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെയ്റോയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ റിങ് റോഡില്‍ ആയിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നുപിടിച്ചു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തെത്തുടര്‍ന്ന് മറ്റ് വാഹനയാത്രക്കാര്‍ രക്ഷപ്പെടാന്‍ തിക്കും തിരക്കും കൂട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തേക്ക് 39 ആംബുലന്‍സുകള്‍ അയച്ചതായും പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മരിച്ചവരെ തിരിച്ചറിയാന്‍ പരിശോധനകള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

LATEST NEWS
കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്‍ഷൂറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ഇന്‍ഷൂറന്‍സ് പരിരക്ഷ...