മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

Dec 14, 2025

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ജി വിനോദ് (54) അന്തരിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടൻ്റും കെയു‍ഡബ്ല്യജെ അംഗവുമാണ്. അന്വേഷണാത്മക റിപ്പോർട്ടിങുകളിലൂടെ ശ്രദ്ധേയനായിരുന്നു. പത്രപ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

ഭാര്യ: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ. മകൻ: ഇഷാൻ എസ് വിനോദ്

cake tower new
LATEST NEWS