ഗാന്ധിജയന്തി ദിനത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ഗ്രന്ഥശാല ശുചീകരിച്ചു. അവനവഞ്ചേരി ടോൾ ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകൈരളി ഗ്രന്ഥശാല സന്ദർശിച്ച കേഡറ്റുകൾ ഗ്രന്ഥശാലയും പരിസരവും ശുചീകരിക്കുകയും പുസ്തകങ്ങൾ തരംതിരിച്ച് ക്രമീകരിക്കുകയും ചെയ്തു. കേഡറ്റുകൾ ശേഖരിച്ച പുസ്തക കിറ്റ് ഗ്രന്ഥശാല സെക്രട്ടറി ബിനു നയനത്തിന് കൈമാറി. ഗ്രന്ഥശാല സന്ദർശനത്തിന് മുൻപ് സ്കൂളിലെ ഗാന്ധി പ്രതിമയിൽ കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. സ്കൂൾ പി.റ്റി.എ. വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, എസ്.ശാരിക എന്നിവർ കേഡറ്റുകൾക്ക് നേതൃത്വം നൽകി.
ഹരിത കേരള മിഷൻ പുരസ്കാരത്തിനർഹമായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ
ഹരിത കേരള മിഷന്റെ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൽ ആയ 'ഒരു തൈ നടാം' പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ...














