ഇന്ന് ഗാന്ധി ജയന്തി: ഗാന്ധി സ്മൃതിയില്‍ രാജ്യം

Oct 2, 2021

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മൃതികളില്‍ രാജ്യം. അഹിംസയെന്ന് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ സ്വാതന്ത്രത്തിലേക്ക് നയിക്ക മഹാത്മാവിന്റെ 152-ാം ജന്മദിനം വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്. രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തുംഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.

ഗാന്ധിജിയുടെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ തന്നെ പ്രസക്തമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി ജയന്തി സന്ദേശമായി ട്വിറ്ററില്‍ കുറിച്ചത്. ‘ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നു.’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലാണ് ഗാന്ധിജി ജനിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്ററായി തിരികെയെത്തിയ ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാനമായ ഘട്ടങ്ങള്‍ ഉണ്ടാവുന്നത് ദക്ഷിണാഫ്രിക്കയിലെ ജോലി സമയത്താണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. 1915 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അഹിംസയെന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ പുതിയൊരു ദിശയിലേക്ക് വഴി നടത്തുകയായിരുന്നു. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരമാര്‍ഗങ്ങള്‍ ലോകത്തിന് തന്നെ പുതിയ അനുഭവമായി.

1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ അവിസ്മരണീയ സംഭവമായി. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. ഇത്തവണ അമേരിക്കയും ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് കഴിഞ്ഞയാഴ്ച മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിരുന്നു. രാജ്യം സ്വാതന്ത്രം നേടി അഞ്ച് മാസങ്ങങ്ങള്‍ക്ക് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്ഡെയെന്ന മതഭീകരവാദിയുടെ വെടിയേറ്റായിരുന്നു ഗാന്ധിജി കൊല്ലപ്പെടുന്നത്.

LATEST NEWS