അട്ടകുളങ്ങരയിൽ പ്രവർത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റെയിൽസിലെ കക്കൂസ് മാലിന്യം
കെ ആർ എഫ് ബിയുടെ ഓടയിലേക്ക് ഒഴുക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നൈറ്റ് സ്‌ക്വാഡിനെ പരിശോധനയ്ക്കായി നിയോഗിച്ചു. സ്‌ക്വാഡിന്റെ പരിശോധയിൽ പരാതി സത്യമാണെന്നു കണ്ടെത്തി. കർശനമായ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കക്കൂസ് മാലിന്യമടക്കം പൊതുയിടത്തിൽ ഒഴുക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് സംബന്ധിച്ച് നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കും.
തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയും മകനും അടക്കം...
















