പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 25 രൂപ

Jan 1, 2023

seena

ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 25 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1768 രൂപയായാണ് വര്‍ധിച്ചത്. മുംബൈയില്‍ 1721 രൂപ, കൊല്‍ക്കത്തയില്‍ 1870 രൂപ, ചെന്നൈയില്‍ 1971 രൂപ എന്നിങ്ങനെയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന്റെ വില ഉയര്‍ന്നതോടെ, ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണ വിലയും വര്‍ധിച്ചേക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടറുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...