ഗാർഹിക പാചകവാതക വിലയിലും വർധന

Oct 6, 2021

ന്യൂഡൽഹി: തുടർച്ചയായ ഇന്ധനവില വർധനവിന് പുറമേ രാജ്യത്ത് ഗാർഹിക പാചകവാതക വിലയിലും വർധനവ്. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില ഉയർന്നതിനെ തുടർന്ന് സിലിണ്ടറിന് 15 രൂപയാണ് വർധിച്ചത്.സബ്‌സിഡി നിരക്കിലും സബ്‌സിഡിയില്ലാത്ത എൽപിജി വിലയിലും വർധനയുണ്ടായതായി എണ്ണ കമ്പനി അധികൃതർ അറിയിച്ചു. പുതിയ നിരക്കുകൾ ഇന്ന് (ബുധനാഴ്‌ച) മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ രാജ്യതലസ്ഥാനത്ത് പാചകവാതക സിലിണ്ടറിന് 899.50 രൂപയാണ് വില.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...