വടക്കൻ ​ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം; 20 മരണം, നിരവധി പേർക്ക് പരിക്ക്

Nov 4, 2023

seena

​ഗാസയിൽ സ്കൂളിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വടക്കൻ ​ഗാസയിലെ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമെന്നു ഹമാസ് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

വടക്കൻ ​ഗാസയിലെ അൽ സഫ്താവിയിലാണ് സ്കൂൾ. നിരവധി ടാങ്ക് മോർട്ടാർ ഷെല്ലുകളാണ് കെട്ടിടത്തിൽ പതിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രയേല്‍ സൈന്യം ഗാസയില്‍ എല്ലാവിധ ശക്തിയോടെയും ആക്രമണം നടത്തുകയാണെന്നും ഹമാസിനെ നശിപ്പിക്കുന്നതിലും ബന്ദികളാക്കിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

cake tower new
LATEST NEWS
അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെ നിയമം കർശനമാക്കാൻ മുന്നിൽനിൽക്കുന്ന കേരള പൊലീസിന്...