തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റില്‍*

May 16, 2023

seena

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് പൂജപ്പുര സ്വദേശി ശബരിയെ അറസ്റ്റു ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കൈ മുറിഞ്ഞ് ചികിത്സക്കെത്തിയതാണ് ഇയാൾ. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ വേദനിച്ചു എന്ന് പറഞ്ഞ് ഇയാൾ ബഹളം വെച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് ശേഷം ഡോക്ടറെയും മറ്റും അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് കന്റോൺമെന്റ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. എന്നാൽ ഇയാൾ പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമുള്ളയാളാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം.

cake tower new
LATEST NEWS