പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ 14 തവണ കുത്തി; പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

May 4, 2022

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച് യുവാവ്. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. കേശവന്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ 14 തവണ കുത്തിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കു ശേഷം കേശവന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.

ആത്തിക്കുളം സ്വദേശിനിയാണ് പെണ്‍കുട്ടി. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ കേശവന്‍ ആക്രമിച്ചത്. റെയില്‍വേ ഓവര്‍പാസിന് അടുത്തുവെച്ച് ഇയാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. നേരത്തെ മുതല്‍ കേശവന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021 ജൂണ്‍ മാസത്തില്‍ ഇയാള്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ഈയടുത്താണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. തിരുച്ചി പൊത്തമേട്ടുപ്പട്ടി സ്വദേശിയാണ് കേശവന്‍.

ആക്രമണം നടന്ന ദിവസം, ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിരസിച്ചു. തുടര്‍ന്ന് കൈവശം കരുതിയിരുന്ന കത്തികൊണ്ട് കേശവന്‍ പെണ്‍കുട്ടിയെ തുടരെത്തുടരെ കുത്തുകയായിരുന്നു. ശേഷം കത്തി അവിടെത്തന്നെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. രക്തം വാര്‍ന്നുകിടന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

cake tower new
LATEST NEWS
ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിയും പഞ്ഞിയും, സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിയും പഞ്ഞിയും, സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ...

സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ

സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ

അഹമ്മദാബാദ്: ടി 20 ലോകകപ്പ് ഫൈനലില്‍ കിരീടം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. നാലാം ഫൈനലിന് ഇറങ്ങുന്ന...