നിർമാണം പൂർത്തിയായ സ്കൂൾ കെട്ടിടത്തിന് പ്രവർത്തനാനുമതി വൈകുന്നു; എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച നടത്തി ഡിവൈഎഫ്ഐ പ്രവർത്തകർ

Dec 25, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയായ ബഹുനില മന്ദിരത്തിന് മാസങ്ങളായിട്ടും അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുൻസിപ്പാലിറ്റിയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച ചെയ്തു. കെട്ടിടത്തിന് ഉടൻ അനുമതി നൽകുവാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലറുമായ ആർ.എസ്.അനൂപ്, ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി സി.ജി.വിഷ്ണു ചന്ദ്രൻ,ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്,ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറിയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലറുമായ എസ്. സുഖിൽ, വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, ഈസ്റ്റ്‌ മേഖല പ്രസിഡന്റ്‌ അഖിൽ, മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജാം, ജിബി തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം’; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

‘കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം’; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

തൃശൂര്‍: സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഉച്ചയോടെ തൃശൂരിലെ ബിജെപി...

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച്...