വിമാനത്തിനുള്ളിൽ നിന്നും 2 കോടിയുടെ സ്വർണം പിടികൂടി

Mar 6, 2024

seena

തിരുവനന്തപുരം: അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വിമാനത്തിലെ ടോയിലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 10.30-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ നിന്നാണ് കുഴമ്പ് രൂപത്തിലാക്കിയ മൂന്നരക്കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. സ്വര്‍ണം പൊടിച്ചെടുത്ത് പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷാര്‍ജയില്‍നിന്ന് വരുന്ന വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ഡിആര്‍ഐയും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

cake tower new
LATEST NEWS
എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്തിന്റെ ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി

എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്തിന്റെ ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: സ്വർണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തൽ....

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരിയുടെ ബാഗും പേഴ്‌സും കവര്‍ന്നു; മുപ്പതോളം കേസുകളിലെ പ്രതി ഇരവിപുരം പോലീസിന്റെ പിടിയില്‍*

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരിയുടെ ബാഗും പേഴ്‌സും കവര്‍ന്നു; മുപ്പതോളം കേസുകളിലെ പ്രതി ഇരവിപുരം പോലീസിന്റെ പിടിയില്‍*

കരുനാഗപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത യാത്രക്കാരിയുടെ പണമടങ്ങിയ പേഴ്‌സും...