നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Dec 25, 2022

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ശുചിമുറിയില്‍ ഉപേക്ഷിച്ചതും യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചതുമായി രണ്ടിടത്തു നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒരു കിലോ സ്വര്‍ണം യാത്രക്കരനില്‍ നിന്നും 815 ഗ്രാം സ്വര്‍ണം ശുചിമുറിയില്‍ നിന്നും കണ്ടെടുത്തു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണമാണ് ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 45 ലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

നെടുമ്പാശേരിയില്‍ വിമാനത്തിന്റെ ശുചി മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് 815 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. പരിശോധനയില്‍ പിടിക്കപ്പെടുമോയെന്ന ആശങ്കയില്‍ യാത്രക്കാരന്‍ സ്വര്‍ണം ഉപേക്ഷിച്ചതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.

cake tower new
LATEST NEWS