ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Aug 5, 2023

seena

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5515 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 44,120 രൂപയിലുമെത്തി.ഗ്രാമിന് 5495 രൂപയിലും പവന് 43,960 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരം നടന്നത്. ജൂലായ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഓഗസ്റ്റ് തുടങ്ങിയതിനുശേഷം ഇന്നാണ് സ്വര്‍ണവില 44000പിന്നിടുന്നത്.അതേസമയം ഇന്ന് സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. 78 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 103 രൂപയാണ് ശനിയാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിപണി വില.

cake tower new
LATEST NEWS
പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ്...