വീണ്ടും ഇടിഞ്ഞ് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

Sep 17, 2026

seena

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചിരുന്നു. എന്നാൽ ഇതാ ഇപ്പോൾ വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. പവൻ 440 രൂപ കുറഞ്ഞ് 1,12,080 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് നിലവിൽ 14,010 രൂപയാണ്. 55 രൂപയാണ് ഒരു ​ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. അന്ന് പവന് 1,15,080 രൂപയും ​ഗ്രാമിന് 14,385 രൂപയുമായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ​ഗ്രാമിന് 13,935 രൂപയുമായിരുന്നു.

cake tower new
LATEST NEWS