സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 800 രൂപ വര്‍ധിച്ചു

Nov 4, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നും പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയും 200 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 102 ഡോളറിന് മുകളിലാണ് ഒരു ബാരല്‍ എണ്ണയുടെ വില.

എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയാന്‍ ഇടയാക്കും. അതിനാല്‍ പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് ആയ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് നീട്ടിവെയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണത്തിന് താത്കാലികമായെങ്കിലും ആശ്വാസമാണ്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. യുഎസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകം ഉറ്റുനോക്കുകയാണ്. ചര്‍ച്ച വിജയിച്ചാല്‍ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ ഇടയാക്കും.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

LATEST NEWS
ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; പിഎസ്‌സി ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; പിഎസ്‌സി ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ് സിയെ പിരച്ചുവിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന്...

അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അച്ഛന്റെ മരണത്തോടെ പാതിവഴിയിൽ നിലച്ച വീടുപണിയും അനിശ്ചിതത്വത്തിലായ പഠനസ്വപ്നങ്ങളുമായി,...