കരിപ്പൂരില്‍ ഒരുകോടിയുടെ സ്വര്‍ണവുമായി വന്ന യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Nov 3, 2026

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ ഒരുകോടിയുടെ കടത്തുസ്വര്‍ണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തടയാന്‍ശ്രമിച്ച പോലിസിന് നേരെ കാര്‍ ഇടിച്ചുകയറ്റാനും ശ്രമമുണ്ടായി. അക്രമിസംഘത്തിന്റെ കാറിനുമുന്‍പില്‍നിന്ന് റോഡരികിലേക്ക് ചാടിമാറി പോലിസുകാരന്‍ രക്ഷപ്പെട്ടു. കരിപ്പൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. നാലുപേരെ കേസില്‍ പിടികൂടി. ബാക്കിയുള്ളവര്‍ കടന്നുകളഞ്ഞു. സ്വര്‍ണവുമായി എത്തിയ ഇടുക്കി വണ്ടന്‍മേട് സ്വദേശിനി അഭിരാമി (27), സ്വീകരിക്കാന്‍ എത്തിയ എറണാകുളം സ്വദേശി ഹര്‍ഷല്‍ (40), സ്വര്‍ണം പൊട്ടിക്കലിനെത്തിയ സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് പിടിയിലായത്.

വിമാനത്താവള ആഗമനമേഖലയില്‍ സംശയാസ്പദമായ രീതിയില്‍ ഒരുസംഘത്തെ പോലിസ് കണ്ടെത്തിയിരുന്നു. ഗേറ്റിനു പുറത്തേക്കുവന്ന യാത്രക്കാരിയെ സംഘം പിന്തുടരുന്നതുകണ്ട പോലിസ് പിന്നാലെക്കൂടി. സ്വീകരിക്കാനെത്തിയ ആളുടെകൂടെ പാര്‍ക്കിങ് ഏരിയയിലേക്കുപോയ യുവതിയെ ഈ സംഘം തടയുകയും അവരുടെ ട്രോളിബാഗില്‍ പിടിമുറുക്കുകയുംചെയ്തു. യുവതിയുടെ കൂടെയുള്ള യുവാവുമായി ബലപ്രയോഗത്തിലെത്തിയപ്പോള്‍ പോലിസ് അതിവേഗം ഇടപെട്ട് ഇവരെ കീഴ്പ്പെടുത്തി. ഇതോടെ സംഘം പോലീസിനുനേരേ തിരിഞ്ഞു. ഹോം ഗാര്‍ഡ് മുരളീകൃഷ്ണയുടെ ശരീരം കടിച്ചുമുറിച്ചു. അക്രമിസംഘത്തിലെ കുറച്ചുപേര്‍ അതിനിടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച സ്പെഷ്യല്‍ സ്‌ക്വാഡിലെ പോലീസുകാരനെ കാറിടിപ്പിക്കാനായി പിന്നെ പ്രതികളുടെ ശ്രമം. റോഡരികിലേക്കു ചാടിമാറിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.

പിടിയിലായവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് സ്വര്‍ണക്കടത്തും പൊട്ടിക്കല്‍ശ്രമവും പുറത്തായത്. അഭിരാമിയുടെ ബാഗേജില്‍ താമരശ്ശേരി സ്വദേശി സ്വാലിഹ് കൊടുത്തുവിട്ട സ്വര്‍ണമായിരുന്നൂവെന്ന് പോലീസിനു വിവരംകിട്ടി. അത് തട്ടിയെടുക്കാന്‍ രണ്ടു കാറുകളിലായി പത്തുപേരാണ് എത്തിയതെന്നും വ്യക്തമായി. അഭിരാമിയുടെ ബാഗേജിലെ എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചനിലയില്‍ 817 ഗ്രാം വരുന്ന 14 ഗോള്‍ഡ് പ്ലേറ്റുകള്‍ കണ്ടെടുത്തു. സ്വര്‍ണത്തിന് ഒരുകോടി പത്തുലക്ഷം രൂപ വിലവരും. അഭിരാമിക്ക് പ്രതിഫലമായി നല്‍കാന്‍ സൂക്ഷിച്ച 67,000 രൂപയും പ്രതികള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.

LATEST NEWS
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങളിൽ തെറ്റുകളുണ്ടോ? തിരുത്താൻ നവംബർ 7 വരെ സമയം

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങളിൽ തെറ്റുകളുണ്ടോ? തിരുത്താൻ നവംബർ 7 വരെ സമയം

2026-27 അക്കാദമിക് സെഷനിലേക്കുള്ള വിദ്യാർത്ഥികളുടെ തിരുത്തൽ വിൻഡോ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി...

വിവാഹവേദിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

വിവാഹവേദിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: പാറശാലയിൽ വിവാഹച്ചടങ്ങിനിടെ അലങ്കാര വിളക്കിൽനിന്ന് ഷോക്കേറ്റ് 14 കാരനായ വിദ്യാർഥി...