റോഡരികിൽ കിടന്ന ബാഗ് തുറന്ന് നോക്കിയ ശുചീകരണ തൊഴിലാളിയായ പത്മ ഒന്ന് നടുങ്ങി. ബാഗിൽ നിറയെ സ്വർണാഭരണങ്ങൾ. പിന്നീട് ഒട്ടും അമാന്തിക്കാതെ പത്മ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് കുതിച്ചു. 45 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ചെന്നൈ ടി നഗറിലാണ് സംഭവം
റോഡിൽ പതിവ് പോലെ ശുചീകരണ പ്രവർത്തി ചെയ്യുന്നതിനിടെയാണ് പത്മക്ക് ബാഗ് ലഭിച്ചത്. ബാഗിനുള്ളിൽ സ്വർണാഭരണങ്ങൾ കണ്ടതോടെ ഇവർ പോണ്ടി ബസാർ പോലീസ് സ്‌റ്റേഷനിലെത്തി ഇത് കൈമാറി. പോലീസിന്റെ അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ നങ്കനല്ലൂർ സ്വദേശി രമേശിന്റേതാണെന്ന് കണ്ടെത്തി
പത്മയുടെ സത്യസന്ധതയിൽ അഭിനന്ദനം അറിയിച്ച പോലീസ് വിവരം മുഖ്യമന്ത്രി എംകെ സ്റ്റാലിനും കൈമാറി. മാതൃകാപരമായ പെരുമാറ്റത്തിന് പത്മക്ക് മുഖ്യമന്ത്രി സ്റ്റാലിൻ ഒരു ലക്ഷം രൂപ പാരിതോഷികവും കൈമാറി.
















