ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,14,000ല്‍ താഴെ തന്നെ

Apr 21, 2026

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 14,235 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേര്‍ക്കുമ്പോള്‍ വില ഇനിയും ഉയരും.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളായി എന്ന് സൂചന നല്‍കി ഇറാന്‍ ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവിലയില്‍ ഉണ്ടാവുന്ന മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സാധാരണയായി എണ്ണവില കൂടിയാല്‍ സ്വര്‍ണവില കുറയുകയും എണ്ണവില കുറഞ്ഞാല്‍ സ്വര്‍ണവില കൂടുകയുമാണ് ചെയ്യുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

cake tower new
LATEST NEWS
തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 40 പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക നിഗമനം

തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 40 പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക നിഗമനം

തൃശൂര്‍: വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ...

തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ...