സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന

Nov 6, 2025

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 40 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,175 രൂപയായി. പവന് 320 രൂപ കൂടി 89,400 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഏകദേശം 1 ശതമാനം വര്‍ധനയുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില 1.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,983.89 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും 0.8 ശതമാനം വര്‍ധിച്ച് 3,992.90 ഡോളറിലെത്തി.പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന യു.എസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയും സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണമായതായി വിദഗ്ധര്‍ പറയുന്നു. ഡിസംബറില്‍ പലിശനിരക്ക് കുറയ്ക്കാനാണ് സാധ്യത. യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

ഇതിനുമുമ്പ്, ബുധനാഴ്ച പവന് 720 രൂപ ഇടിഞ്ഞ് 89,080 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്.

LATEST NEWS
വർക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരൻ ആര്?, സാക്ഷിയുടെ ചിത്രം പുറത്ത്

വർക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരൻ ആര്?, സാക്ഷിയുടെ ചിത്രം പുറത്ത്

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ...