ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ്

Feb 5, 2026

seena

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 460 രൂപയാണ് കുറഞ്ഞത്. 14,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് അയ്യായിരത്തോളം രൂപ കൂടിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

cake tower new
LATEST NEWS
സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും...