സ്വര്‍ണവില വീണ്ടും കൂടി; 1,14,000ന് മുകളില്‍

Apr 16, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 1,14,000ന് മുകളില്‍ എത്തി. 1,14,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 14,260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

cake tower new
LATEST NEWS

നാവായിക്കുളം തട്ടുപാലത്ത് സർവീസ് റോഡിൽ സ്കൂൾ വാഹനം ട്രെയിനിന് പിന്നിലിടിച്ച് വാഹനാപകടം...

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍...