ഒറ്റയടിക്ക് കുതിച്ചത് 2120 രൂപ; സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്, റെക്കോർഡ് ഭേദിക്കുമോ?

Aug 6, 2026

seena

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപയാണ് വര്‍ധിച്ചത്. 1,09,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 13,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 2000 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 4200 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ താഴെയെത്തി നില്‍ക്കുകയാണ്. കൂടാതെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാണ് കാരണം.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

cake tower new
LATEST NEWS
പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന് എന്തുപറ്റി? എല്‍ഡിഎഫ് സര്‍ക്കാരിന്റെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി ചര്‍ച്ചയാകുന്നു

പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന് എന്തുപറ്റി? എല്‍ഡിഎഫ് സര്‍ക്കാരിന്റെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നതോടെ, എല്‍ഡിഎഫ് സര്‍ക്കാര്‍...

ശബരിമല നെയ്യ് ക്രമക്കേടില്‍ പിഎസ് പ്രശാന്ത് പ്രതിയാകും; അജികുമാറും പ്രതിപ്പട്ടികയില്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ പിഎസ് പ്രശാന്ത് പ്രതിയാകും; അജികുമാറും പ്രതിപ്പട്ടികയില്‍

കൊച്ചി: സ്വര്‍ണക്കൊള്ളയ്ക്കു പിന്നാലെ ശബരിമല നെയ്യ് ക്രമക്കേടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...