സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Nov 13, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 960 രൂപയാണ് കുറഞ്ഞത്. 1,01,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കുറഞ്ഞത്. 12,695 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് ഒറ്റയടിക്ക് 1,600 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ നില്‍ക്കുകയാണ്. വരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

പണപ്പെരുപ്പ നിരക്ക് വീണ്ടും കൂടുകയാണെങ്കില്‍ പലിശനിരക്ക് കൂട്ടാന്‍ യുഎസ് കേന്ദ്രബാങ്ക് നടപടി സ്വീകരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇത് ഡോളര്‍ ശക്തമാകാനും ബോണ്ട് യീല്‍ഡ് വര്‍ധിക്കാനും ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകര്‍.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

LATEST NEWS
കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം....

വിജയക്കുതിപ്പ് തുടർന്ന് പെരുംകുളം എ.എം.എൽ.പി സ്കൂൾ; അറബിക് ഓവറോൾ കിരീടം തുടർച്ചയായ 21-ാം വർഷവും സ്വന്തമാക്കി

വിജയക്കുതിപ്പ് തുടർന്ന് പെരുംകുളം എ.എം.എൽ.പി സ്കൂൾ; അറബിക് ഓവറോൾ കിരീടം തുടർച്ചയായ 21-ാം വർഷവും സ്വന്തമാക്കി

​ആറ്റിങ്ങൽ: കലാമേളകളിലെ സമാനതകളില്ലാത്ത വിജയഗാഥ തുടർന്ന് പെരുംകുളം എ.എം.എൽ.പി സ്കൂൾ. ആറ്റിങ്ങൽ...