കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. കനത്ത ഇടിവ് തുടരുന്നതിനിടെ ഇന്ന് വില കൂടി . പവന് ഒറ്റയടിക്ക് 1280 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 92,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കൂടിയത്. 11,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ വില കൂടി 92,320 ലെത്തിയെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞ് 91,520ല്‍ എത്തിയിരുന്നു.
രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില തിരിച്ചുകയറിയിരുന്നു. 17-ാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തമായതോടെ എണ്ണ കയറ്റുമതിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചതോടെ ഇന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 96 ഡോളറിന് മുകളിലെത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.



















