ഡല്‍ഹി: ജെമിനെ ഉപയോക്താക്കള്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗൂഗിള്‍. ജെമിനെ മോഡലുകള്‍ ഉപയോഗിക്കുന്ന രീതിയിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇനിമുതല്‍ ലഭ്യമായ മോഡലുകള്‍ ഉപയോക്താവിന്റെ വ്യക്തിഗത അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള എഐ പ്ലാനിനെ ആശ്രയിച്ചിരിക്കും. ഒക്ടോബര്‍ മുതല്‍ ഈ മാറ്റങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കിത്തുടങ്ങും.
സൗജന്യമായി ജെമിനെ ഉപയോഗിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 9 മുതല്‍ ‘ഫ്ലാഷ്-ലൈറ്റ്’ മോഡല്‍ മാത്രമാകും ലഭ്യമാകുക. നിലവില്‍ സൗജന്യ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ‘ഫ്ലാഷ്’, ‘പ്രോ’ മോഡലുകള്‍ ഉപയോഗിക്കാനാകില്ല.

എഐ പ്ലസ് വരിക്കാര്‍ക്ക് ഫ്ലാഷ്-ലൈറ്റ്, ഫ്ലാഷ് എന്നിവ തുടര്‍ന്നും ലഭിക്കുമെങ്കിലും പ്രോ മോഡല്‍ ലഭിക്കില്ല. ഉയര്‍ന്ന നിരക്കില്‍ ലഭിക്കുന്ന എഐ പ്രോ, എഐ അള്‍ട്രാ പ്ലാനുകളില്‍ ഫ്ലാഷ്-ലൈറ്റ്, ഫ്ലാഷ്, പ്രോ എന്നിവ തുടര്‍ന്നും ലഭ്യമാകും.

സൗജന്യ വരിക്കാര്‍ക്കും ജെമിനി ഉപയോഗിക്കുന്നവര്‍ക്കും ‘എഐ പ്ലസ്’ വരിക്കാര്‍ക്കുമാണ് ഇതില്‍ ഏറ്റവും വലിയ മാറ്റം അനുഭവപ്പെടുക. പുതിയ മോഡല്‍ ഘടനയനുസരിച്ച് ഇരു വിഭാഗങ്ങളുടെയും ഉപയോഗരീതിയില്‍ മാറ്റങ്ങള്‍ വരുമെന്നതാണ് ഇതിന് കാരണം. പുതിയ മാറ്റങ്ങള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ഈ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്.




















