മോസ്‌കോ: സോവിയറ്റ് യൂണിയൻ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. മോസ്‌കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസംബന്ധമായ അസുഖങ്ങൾ ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്നു.
യുണൈറ്റഡ് യൂണിയൻ ഓഫ് സോവിയറ്റ് റിപ്പബ്ലിക്കിന്റെ (യുഎസ്എസ്ആർ) അവസാന പ്രസിഡന്റ് ആയിരുന്നു ഗോർബച്ചേവ്. അമേരിക്കയുമായുള്ള ശീതയുദ്ധത്തിൽ രക്തച്ചൊരിച്ചിൽ ഇല്ലാതാക്കാൻ അദ്ദേഹം ഏറെ പരിശ്രമിച്ചു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ച തടയാൻ സാധിച്ചില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണക്കാരൻ എന്ന പേരിലാണ് ഗോർബച്ചേവ് വിമർശിക്കപ്പെട്ടത്.

















