പച്ചക്കറി വില വർദ്ധനവ് നിയന്ത്രണ വിധേയമാക്കാൻ ഊർജ്ജിത ഇടപെടലിന് കൃഷിമന്ത്രി നിർദ്ദേശം നൽകി

Nov 24, 2021

പച്ചക്കറി വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും അന്യ സംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കാൻ ഹോർട്ടികോർപ്പ് നും വി.എഫ്.പി.സി.കെ.ക്കും നിർദ്ദേശം കൊടുത്തിട്ടുണ്ട്. വിപണിയിലെ ചൂഷണം തടയാൻ കർഷകർ നേരിട്ട് നടത്തുന്ന നഗരവഴിയോര ചന്തകൾ സജീവമാക്കും. പച്ചക്കറി ക്ലസ്റ്ററുകളിൽ ഉൽപാദിപ്പിച്ച പച്ചക്കറി ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കും. കേന്ദ്ര ഗവണ്മെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യമെന്നും കൃഷി മന്ത്രി പറഞ്ഞു. ഇന്ധന വില വർദ്ധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ശക്തമായ മഴ പച്ചക്കറി കൃഷിയടക്കമുള്ള കൃഷികൾക്കുണ്ടാക്കിയ നാശം വ്യാപകമാണ്. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇടപെടൽ ശക്തമാക്കാനാണ് തീരുമാനമെന്നും കൃഷി മന്ത്രി പറഞ്ഞു.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...