വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിയ്ക്ക് അയക്കാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം

Jan 6, 2023

seena

തിരുവനന്തപുരം: വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം. ഇത് സംബന്ധിച്ച് രാജ്ഭവൻ ലീഗൽ അഡ്വൈസർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശം നല്കി. ഗവർണ്ണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. നിര്‍ണായകമായി ഭരണഘടനപദി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുത്.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചാൻസിലർ ബില്ല് സംബന്ധിച്ച് ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല. ഭരഘണഘടന വിദഗ്ധരുമായി ഗവര്‍ണര്‍ കൂടിയാലോചന നടത്തിയേക്കും. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്‍റെ അഭിപ്രായവും ഗവര്‍ണര്‍ തേടിയിരുന്നു. അതേസമയം ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം നീണ്ടാല്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

cake tower new
LATEST NEWS
രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ...

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കണ്ണൂര്‍: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക്...