സിഗരറ്റിന്റേയും ശീതള പാനീയങ്ങളുടെയും വില കൂടും?

Dec 3, 2024

ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ്, പുകയില, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയും ശീതള പാനീയങ്ങളുടെയും ജിഎസ്ടി നിരക്ക് ഉയര്‍ത്തണമെന്ന് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ജിഎസ്ടി പാനലിന്റെ ശുപാര്‍ശയില്‍ പറയുന്നത്.

മന്ത്രിതല സമിതി യോഗത്തിലാണ് പുകയിലയ്ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും 35 ശതമാനം എന്ന പ്രത്യേക നിരക്ക് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചത്. ‘5, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നിലവിലെ നാല് നികുതി സ്ലാബ് തുടരുന്നതിനോടൊപ്പം 35 ശതമാനം എന്ന പുതിയ നിരക്ക് നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ഡിസംബര്‍ 21നാണ് അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം. ധനമന്ത്രി അധ്യക്ഷനായുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം മന്ത്രിതല സമിതിയുടെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കും. ജയ്‌സാല്‍മറിലാണ് യോഗം ചേരുന്നത്. ആരോഗ്യത്തിന് ഹാനികരമായ പുകയില അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍, കാറുകള്‍ അടക്കമുള്ള ആഡംബര വസ്തുക്കള്‍ എന്നിവയിന്മേല്‍ 28 ശതമാനം ജിഎസ്ടിക്ക് പുറമേ സെസും ചുമത്തുന്നുണ്ട്. സെസ് ഒഴിവാക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളും മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. ടെക്സ്റ്റൈല്‍ മേഖലയിലെ സുപ്രധാനമായ പരിഷ്‌കരണം ഉള്‍പ്പെടെ 148 ഇനങ്ങളുടെ നികുതി നിരക്കുകളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താനും നിരക്ക് യുക്തിസഹമാക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

LATEST NEWS
പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി

പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി....