ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

Jun 6, 2026

seena

തൃശ്ശൂര്‍: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവറെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടില്‍ വീട്ടില്‍ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാള്‍ മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവറാണ്.

കോണത്തുകുന്ന് പുഞ്ചപറമ്പില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ തന്നെ ഇത്തരം ലഹരി മാഫിയകളുടെ ഭാഗമാകുന്നത് ഞെട്ടിക്കുന്നതാണ്, പ്രതിക്കെതിരെ സാധാരണ ലഹരിവിരുദ്ധ നിയമങ്ങള്‍ക്ക് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷന്‍ 77’ കൂടി ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ്-ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ദിലീഷ് ടി, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലാല്‍, അഭിലാഷ് ജി എസ് ഐ ഷാബു , എസ് സിപിഒമാരായ അര്‍ജുന്‍ , സിജു ഡാന്‍ സാഫ് അംഗങ്ങളായ ജി എസ് ഐ ജയകൃഷ്ണന്‍ , ജീവന്‍ ഇ എസ്, , എസ് സിപിഒ ഷിന്റൊ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...