ചിറയിൻകീഴിൽ അക്രമി സംഘം വീട്ടിൽ കയറി യുവാവിനേയും മധ്യവയസ്കനേയും വെട്ടി പരിക്കേൽപ്പിച്ചു

May 16, 2026

seena

ചിറയിൻകീഴ്: കിഴുവിലം കൂന്തള്ളൂരിൽ അക്രമി സംഘം വീട്ടിൽ കയറി യുവാവിനേയും മധ്യവയസ്കനേയും വെട്ടി പരിക്കേൽപ്പിച്ചു. കൂന്തള്ളൂർ മതവിള വീട്ടിൽ രാഹുൽ (26), ഇയാളുടെ അമ്മാവൻ ചിത്രാംഗദൻ എന്നിവരെയാണ് മൂന്നംഗ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ബുധനാഴ്ച രാത്രി 11 – ഓടെയാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന യുവാവിനെ അക്രമികൾ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കവേയാണ് ചിത്രാംഗദന് മുതുകത്ത് വെട്ടേറ്റത്.

രാഹുലിൻ്റെ കയ്യിൽ വേട്ടേറ്റതിനൊപ്പം ക്രൂരമായ മർദനവും ഏറ്റു. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അക്രമി സംഘത്തിലുൾപ്പെട്ട ഒരാൾ പണ്ടകശാല സ്വദേശിയാണെന്ന് സമീപവാസികൾ പറഞ്ഞു. ചിറയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...